ശ്രീനഗർ|
സജിത്ത്|
Last Modified ശനി, 3 ജൂണ്‍ 2017 (10:31 IST)
വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച്
പാകിസ്ഥാൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച്മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11ഓടുകൂടിയാണ്പാക്സൈന്യം ഒരുതരത്തിലുള്ള പ്രകോപനവും കൂടാതെ വെടിവെപ്പ്തുടങ്ങിയത്.
അതേസമയം, ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. പൂഞ്ച്, ഷാഹ്പൂർ, കെർനി, സൗജെയ്ൻ, മെന്ദർ ജില്ലകളിലാണ് പാക് സൈന്യത്തിന്റെ വെടിവെപ്പ് നടന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ് റിസർവ് ഫോഴ്സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.