ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം

ശ്രീനഗര്| സജിത്ത്| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (10:05 IST)
ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം നടന്നത്.

പൂഞ്ചിലെ അല്ലാഹ് പിര്‍ ഏരിയയില്‍ സൈന്യത്തിന്റെ 93 ആം ബ്രിഗേഡിന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർത്തു. സേനയും തിരിച്ചു വെടിവച്ചു. ഭീകരർ പ്രദേശത്തെ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :