എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി വിറ്റഴിയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നാല്‍പ്പത്തിയൊന്‍പതു ശതമാനം ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.

ന്യൂഡല്‍ഹി, എയര്‍ ഇന്ത്യ, വില്‍പ്പന newdelhi, air india, sale
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വ്യാഴം, 24 മാര്‍ച്ച് 2016 (09:45 IST)
വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നാല്‍പ്പത്തിയൊന്‍പതു ശതമാനം ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.

ഇതിനുള്ള ആദ്യപടിയായി നാലംഗ സമിതിയെ നിയമിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമയാന മന്ത്രാലയം, ധനകാര്യമന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരാകും ഈ സമിതിയില്‍ ഉണ്ടാകുക.

സ്വകാര്യ വിമാനക്കമ്പനികളില്‍നിന്ന് കനത്ത മത്സരമാണ് എയര്‍ ഇന്ത്യ നേരിടുന്നത്. ഇതിനെ തുടര്‍ന്ന് 2008 മുതലാണ് എയര്‍ ഇന്ത്യ നഷ്ടത്തിലായത്. വിപണിലെ വിഹിതത്തില്‍ നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :