വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത

അഹമ്മദാബാദ്| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (16:37 IST)
രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഭീകരാക്രമണം നടന്നേക്കാമെന്ന സൂചനയാണ് മുന്നറിയിപ്പിനു പിന്നില്‍.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ ജനുവരി അവസാനം വരെ സന്ദര്‍ശകരെ വിലക്കി.

യാത്രക്കാരോടൊപ്പം വരുന്നവര്‍ക്ക് പ്രവേശന പാസ് എടുത്ത് ടെര്‍മിനല്‍ കെട്ടിടത്തിന് അകത്ത് കടക്കാനുള്ള അവസരം ജനുവരി 31 വരെ ഉണ്ടായിരിക്കില്ല എന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :