ലണ്ടനില്‍ വിമാനം ഇടിച്ചിറക്കി

ലണ്ടന്‍| WEBDUNIA| Last Modified ശനി, 14 ഫെബ്രുവരി 2009 (09:47 IST)
ബ്രിട്ടീഷ്‌ എയര്‍വേസിന്‍റെ യാത്രാവിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന്‌ ലണ്ടന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. സംഭവത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. വിമാനത്തില്‍ 72 യാത്രക്കാരുണ്ടായിരുന്നു. പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

ബിഎ ഫ്‌ളൈറ്റ്‌ 8456 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്‌ ഗിയര്‍ തകരാറായതിനെ തുടര്‍ന്നാണ്‌ വിമാനം ഇടിച്ചിറക്കിയതെന്ന്‌ ബ്രിട്ടീഷ്‌ എയര്‍വെയ്‌സ്‌ അധികൃതര്‍ പറഞ്ഞു.

റണ്‍വെയില്‍ ഇറക്കിയ വിമാനത്തില്‍നിന്ന്‌ സുരക്ഷാ വാതിലിലൂടെയാണ്‌ യാത്രക്കാരെ പുറത്തിറക്കിയത്‌. വെള്ളിയാഴ്‌ച ന്യൂയോര്‍ക്കില്‍ ഒരു യാത്രാ വിമാനം തകര്‍ന്നുവീണ്‌ 50 പേര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :