വിദേശ നിക്ഷേപം കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്ന് പവാര്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നു കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍. കാര്‍ഷിക മേഖലയിലെ ശീതീകരണ ശൃംഖലകളില്‍ കൂടുതല്‍ നിക്ഷേപം വരും. വിളവെടുപ്പിനു ശേഷം ഭക്ഷ്യധാന്യങ്ങള്‍ കേടുവന്നു നശിക്കുന്നതു ഇതു വഴി കുറയ്ക്കാന്‍ സാധിക്കും.

കൃഷിക്കാര്‍ക്കു മികച്ച വിലയും ലഭിക്കും. വിപണിയില്‍ ആവശ്യത്തിലധികം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്കു കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :