വാക്കുതര്‍ക്കം: ഡല്‍ഹിയില്‍ ആഫ്രിക്കന്‍ യുവാവിനെ പ്രദേശവാസികള്‍ തല്ലിക്കൊന്നു

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

ന്യൂഡല്‍ഹി, കൊലപാതകം, മരണം, പൊലീസ് newdelhi, murder, death, police
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 21 മെയ് 2016 (10:25 IST)
ഡല്‍ഹിയില്‍ ആഫ്രിക്കന്‍ യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കോംഗോയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ ഒലിവയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വസന്ത്കുഞ്ചിലാണ് സംഭവം നടന്നത്.

പ്രദേശവാസികളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒലിവയെ പ്രദേശവാസികള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒലിവ ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ അദ്ദേഹത്തെ കല്ലുകളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ചെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. തലയ്ക്ക് മാരകമായി മുറിവേറ്റ ഒലിവയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒലിവയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഒലിവയെ ആക്രമിച്ചെന്ന് കരുതുന്ന പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :