വന്ദേമാതരമാണ് ഇന്ത്യയുടെ ദേശീയ ഗാനമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമനയല്ലെന്ന പ്രസ്താവനയുമായി ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി രംഗത്ത്. ഭരണഘടനാപരമായി ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ടാകും. എന്നാല്‍ വന്ദേമാതരമാണ് രാജ്യത്തിന്റെ ദേശീയ ഗാനമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

 മുംബൈ, ഭയ്യാജി ജോഷി, ആര്‍ എസ് എസ് Mumbai, Bhayyaji  Joshi, RSS
മുംബൈ| rahul balan| Last Modified ശനി, 2 ഏപ്രില്‍ 2016 (16:31 IST)
ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമനയല്ലെന്ന പ്രസ്താവനയുമായി ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി രംഗത്ത്. ഭരണഘടനാപരമായി ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ടാകും. എന്നാല്‍ വന്ദേമാതരമാണ് രാജ്യത്തിന്റെ ദേശീയ ഗാനമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

ഭാരത് മാതാ കി ജയ് വിളിയുമായി ബന്ധപ്പെട്ട വിവാദവും ക്ഷേത്രത്തില്‍ സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനകളും ആര്‍ എസ് എസിനെ ദേശീയതലത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സഹാചര്യത്തില്‍ മറ്റൊരു വിവാദ പ്രസ്താവനയുമായി ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയത് സംഘടനയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഭയ്യാജി ജോഷി വിവാദ പ്രസ്താവന നടത്തിയത്. ‘ഭരണഘടന അംഗീകരിച്ച ദേശീയ ഗാനം ജനഗണമന ആയിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ അര്‍ത്ഥം പരിഗണിച്ചാല്‍ വന്ദേ മാതരമാണ് ദേശീയ ഗാനമാകേണ്ടത്’- ജോഷി പറഞ്ഞു.

രണ്ട് ഗാനങ്ങളും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ജനഗണമന രചിക്കപ്പെട്ടിട്ട് ചുരുക്കം കാലം മാത്രമേ ആകുന്നുള്ളു. രാജ്യത്തിന്റെ വ്യക്തിത്വത്തെയും ശൈലിയെയും വൈകാരികതയോടെ സമീപിക്കുന്ന ഗാനമാണ് വന്ദേ മാതരം. അതുകൊണ്ടുതന്നെ ജനഗണമനയെക്കാളും ദേശീയഗാനമെന്ന പദവിക്ക് അര്‍ഹത മാതൃഭൂമിയെ സ്തുതിക്കുന്ന വന്ദേമാതരത്തിന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :