ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും ലോകസമാധാനത്തിനായി ഗംഗാതീരത്ത് പ്രാര്‍ഥന നടത്തി. ഉത്തരാഖണ്ഡിലെ പ്രളയബാധിതര്ക്കുംവേണ്ടി ഗംഗാ തീരത്ത് നടത്തിയ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ഇരുവരും പങ്കെടുത്തു. ഋഷികേശിലെ പരമാര്‍ഥ് നികേതന്‍ ആശ്രമമാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരു മുത്തച്ഛന് എന്ന നിലയില്‍ തന്റെയും മറ്റുള്ളവരുടെയും പേരക്കുട്ടികള്‍ക്ക് വേണ്ടി പച്ചപ്പുള്ള, സുരക്ഷിതമായ, സമാധാനപൂര്‍ണമായ ലോകത്തെക്കുറിച്ച് താന്‍ ബോധവാനാണെന്ന് ചാള്‍സ് രാജകുമാരന് പറഞ്ഞു. പ്രകൃതിസംരക്ഷണത്തിന് എല്ലാവരും സഹകരിക്കണം. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിന് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിക്കണം- അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍നിന്ന് ഡല്‍ഹിവഴി പ്രത്യേകവിമാനത്തിലാണ് രാജദമ്പതിമാര്‍ ഋഷികേശിലെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ അവരെ സ്വീകരിച്ചു. വ്യാഴാഴ്ച ഡെറാഡൂണില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ചാള്‍സും ഭാര്യയും പങ്കെടുക്കും.