റീത്തയ്ക്ക് ബാര്‍ കൌണ്‍സില്‍ സമരം പ്രശ്നമായി

മൊറാദബാദ്| WEBDUNIA| Last Modified വെള്ളി, 17 ജൂലൈ 2009 (14:15 IST)
അലഹബാദ് ബാര്‍ കൌണ്‍സില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണയുടെ ജാമ്യഹര്‍ജി കോടതിക്ക് വെള്ളിയാഴ്ച പരിഗണിക്കാന്‍ കഴിഞ്ഞില്ല.

അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുധാ ശര്‍മ്മ കഴിഞ്ഞ ദിവസം റീത്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ബാര്‍ കൌണ്‍സില്‍ സമരം അപേക്ഷ പരിഗണിക്കുന്നതിന് വിഘാതമായി.

കേസ് വാദിക്കാനുള്ള അനുവാദത്തിനായി ജില്ലാ ബാര്‍ കൌണ്‍സിലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് റീത്തയുടെ അഭിഭാഷകന്‍ ആനന്ദ് മോഹന്‍ ഗുപ്ത പറഞ്ഞു.

മായാവതിക്കെത്തിരെ അപകീര്‍ത്തികരമായി പ്രസംഗം നടത്തിയ കേസില്‍ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത റീത്തയെ കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ കെ ശ്രീവാസ്തവയ്ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. റീത്തയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :