വരുണിന് ജാമ്യം; ജയിലില്‍ തന്നെ

പിലിബിറ്റ്| PRATHAPA CHANDRAN|
മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതുള്‍പ്പെടെ രണ്ട് കേസുകളില്‍ വരുണ്‍ ഗാന്ധിക്ക് തിങ്കളാഴ്ച ജാമ്യം ലഭിച്ചു. എന്നാല്‍, ദേശ സുരക്ഷാ നിയമ (എന്‍‌എസ്‌എ) പ്രകാരവും വരുണിനെതിരെ കേസെടുത്തിട്ടുള്ളതിനാല്‍ ജയില്‍ മോചിതനായിട്ടില്ല.

പിലിബിറ്റ് ജില്ലാ ജയിലിനുള്ളില്‍ വച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിപിന്‍ കുമാറാണ് ജാമ്യാപേക്ഷയിലുള്ള വാദം കേട്ടത്. ജില്ലാ ജഡ്ജിയുടെ ആവശ്യപ്രകാരമാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജയിലില്‍ എത്തി വാദം കേട്ടത്.

വിവാദ പ്രസംഗം നടത്തിയതിനും നിരോധനാജ്ഞ ലംഘിച്ചതിനും എതിരെയുള്ള കേസുകളിലാണ് ജാമ്യം. ഓരോ കേസിലും 20,000 രൂപ ജാമ്യത്തുകയായി കെട്ടണം.

വരുണിനെതിരെ എന്‍‌എസ്‌എ പ്രയോഗിച്ച് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്ന മായാവതി സര്‍ക്കാരിനെതിരെ നടപടി എടുക്കണം എന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :