റിലയന്‍സ് വരുന്നു ഇതുവരെ ആരും നല്‍കാത്ത ഓഫറുമായി; 200 രൂപയ്ക്ക് 75 ജിബി ഡാറ്റ, 4500 മിനിറ്റ് കോൾ!

ടെലികോം സേവന മേഖലയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് റിലയൻസ്. കമ്പനിയുടെ കീഴിലുള്ള ജിയോ 4ജി വരുന്നത് ഇതുവരെ ഒരു മൊബൈല്‍ കമ്പനിയും കൊടുക്കാത്ത ഓഫറുമായാണ്. 200 രൂപയ്ക്ക് ലഭിക്കുന്ന ജിയോ 4ജി നല്‍കുന്ന

റിലയന്‍സ്, അമ്പാനി, ടെലികോം Reliance, Mukesh ambani, telycom
rahul balan| Last Updated: വെള്ളി, 1 ഏപ്രില്‍ 2016 (19:58 IST)
ടെലികോം സേവന മേഖലയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് റിലയൻസ്. കമ്പനിയുടെ കീഴിലുള്ള ജിയോ 4ജി വരുന്നത് ഇതുവരെ ഒരു മൊബൈല്‍ കമ്പനിയും കൊടുക്കാത്ത ഓഫറുമായാണ്. 200 രൂപയ്ക്ക് ലഭിക്കുന്ന ജിയോ 4ജി നല്‍കുന്നത് മൂന്നു മാസത്തേക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിനിറ്റ് കോളുകളുമാണ്! മൊബൈൽ വരിക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിക്കും ഇത്.
പരീക്ഷണാടിസ്ഥാനത്തിൽ റിലയൻസ് ഗ്രൂപ്പ് തൊഴിലാളികൾക്ക് നേരത്തെ തന്നെ 4ജി സേവനം നൽകിയിരുന്നു.

പുതിയ ഓഫറുമായി ഉടന്‍ തന്നെ ജിയോ 4ജി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 4ജി സേവനം പരിചയപ്പെടുത്താനും വരിക്കാരെ ചേർക്കാനും മിക്ക സ്റ്റോറുകളിലും പ്രത്യേകം സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.

റിലയന്‍സ് പുതിയ ഓഫറുമായി വിപണിയില്‍ എത്തിയാല്‍ എയർടെല്ലിനും ഐഡിയക്കും കുറഞ്ഞ നിരക്കിൽ പുതിയ ഓഫറുകൾ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സിന്റെ പുതിയ നീക്കം മറ്റു കമ്പനികൾക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ജിയോ 4ജി പ്രവർത്തനം തുടങ്ങുമ്പോൾ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാന്നിധ്യമുണ്ടാകുമെന്ന് മുകേഷ് അംബാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :