രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബോളിവുഡ് നടി രാജ്യസഭാംഗമായി ചെയ്തു. രാജ്യസഭയില്‍ തൊണ്ണൂറ്റിയൊമ്പതാം നമ്പര്‍ സീറ്റാണു രേഖയ്ക്ക് അനുവദിച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലുളള സാരി ധരിച്ചാണ് രേഖ രാജ്യസഭയിലെത്തിയത്. 57കാരിയായ രേഖയെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും എം പിമാര്‍ ചേര്‍ന്ന് വരവേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ അവരെ അനുമോദിച്ചു.

1980-കളില്‍ ബോളിവുഡില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് രേഖ. രേഖയ്ക്കൊപ്പം ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വ്യവസായ പ്രമുഖ അനു ആഗ എന്നിവരെ സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :