ഗാംഗുലിയേയും രാജ്യസഭയിലേക്ക് പരിഗണിക്കണമായിരുന്നു: സിപി‌ഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടീം ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയേയും രാജ്യസഭയിലേക്ക് പരിഗണിക്കണമായിരുന്നുവെന്ന് നേതാവ് ഗുരുദാസ് ദാസ്ഗുപ്ത. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഗുരുദാസ്.

സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മികച്ച ഫോമിലായിരിക്കേ ഗാംഗുലിയേയും രാജ്യസഭയിലേക്ക് പരിഗണിക്കണമായിരുന്നുവെന്നും ഗുരുദാസ് പറഞ്ഞു.

സിനിമാ താരങ്ങള്‍ക്ക് പുറമേ, എഴുത്തുകാര്‍, സാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും ഗുരുദാസ് പറഞ്ഞു. കഴിഞ്ഞദിവസം സച്ചിന് പുറമേ നടി രേഖയേയും വ്യവസായ പ്രമുഖ അനു ആഗയേയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :