രാഹുലിനെതിരായ പീഡനക്കേസ് സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരായ പീഡന ആരോപണക്കേസ് സുപ്രീംകോടതി റദ്ദാക്കി. രാഹുലിനെതിരെ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്. ഹര്‍ജി നല്‍കിയ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപി കിഷോര്‍ സമൃദേയ്ക്കെതിരെ സി ബി ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

രാഹുലിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഹര്‍ജി എന്ന് ചൂണ്ടിക്കാട്ടിയ കോടതി സമൃദേ
യ്ക്ക് 10 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ഇതില്‍ അഞ്ച് ലക്ഷം രൂപ രാഹുലിനും അഞ്ച് ലക്ഷം രൂപ ആരോപണവിധേയയായ പെണ്‍കുട്ടിക്കും നല്‍കണം എന്നാണ് ഉത്തരവ്.

രാഹുലും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ പീഡിപ്പിച്ചു എന്നും ഈ പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഇതേകാരണം ചൂണ്ടിക്കാട്ടി മുമ്പ് സമൃദേ അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. സമൃദേയ്ക്ക് പിഴ വിധിക്കുകയും ഇയാള്‍ക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :