ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (18:11 IST)
ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ
ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ്.
വഡോദര ഉള്‍പ്പെട്ട സ്ഥല ഇടപാടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
മോഡിക്ക് എതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.