രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കനയ്യയോട് വെങ്കയ്യ നായിഡു

ജെ എൻ യു, കനയ്യ കുമാര്‍, സി പി ഐ, വെങ്കയ്യ നായിഡു jnu, kanayya kumar, cpi, venkayya naidu
ന്യൂഡൽഹി| rahul balan| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (18:21 IST)
ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. വെറുതെ കിട്ടുന്ന പ്രശസ്തി ആസ്വദിക്കുന്നത് ഉപേക്ഷിച്ച് കനയ്യ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പഠിക്കാനുള്ള സമയമാണിത്. ഈ സമയത്ത് രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കണം. രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമുണ്ടെങ്കിൽ പഠനം ഉപേക്ഷിച്ചിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങാം. എന്നിട്ട് ഇഷ്ടമുള്ള പാർട്ടിയിൽ ചേരാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

പാർലമെന്റിന്റെ ഇരുസഭകളിലും ഒരേ ഒരംഗം മാത്രമുള്ള സി പി ഐയോടാണ് കനയ്യയ്ക്ക് താല്പര്യം. ആ പാര്‍ട്ടിയില്‍ തന്നെ കനയ്യ പ്രവര്‍ത്തിച്ചോട്ടെ.
എന്നാൽ അഫ്സൽ ഗുരു, യാക്കൂബ് മേമൻ, മക്ബൂൽ ഭട്ട് എന്നിവരെ മഹത്വവൽക്കരിക്കുന്നതിന് വിദ്യാർത്ഥികളെയും വിദ്യാർത്ഥി സംഘടനകളെയും ഉപയോഗിക്കാൻ അനുവദിക്കില്ല. ഈ മൂന്നു പേരും രാജ്യദ്രോഹികളാണെന്നും നായിഡു വ്യക്തമാക്കി.

ജയില്‍ മോചിനായ ശേഷം ജെ എന്‍ യുവില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കനയ്യ കുമാര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :