കനയ്യകുമാറിന് ഇടക്കാല ജാമ്യം

Kanhaiya Kumar, JNU, Delhi, Police, Court, കനയ്യ കുമാര്‍, ജെ എന്‍ യു, രാജ്യദ്രോഹം, ഡല്‍ഹി, പൊലീസ്, കോടതി
ന്യൂഡല്‍ഹി| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (19:20 IST)
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

ജാമ്യകാലത്ത് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കനയ്യകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കോടതിനടപടികള്‍ വൈകിപ്പോയതിനാല്‍ കനയ്യകുമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വൈകും.

കനയ്യകുമാറിന്‍റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഡല്‍ഹി പൊലീസ് കടുത്ത എതിര്‍പ്പാണ് അറിയിച്ചത്. രണ്ടുപ്രതികള്‍ കൂടി ഇനി കീഴടങ്ങാനുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പൊലീസിന്‍റെ വാദം. കേസില്‍ 17 ദൃക്‌സാക്ഷികളുണ്ടെന്നും അതില്‍ നാലുപേര്‍ കനയ്യകുമാര്‍ രാജ്യദ്രോഹപരമായുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് കണ്ടെന്നുമായിരുന്നു പൊലീസ് കോടതിയില്‍ വാദിച്ചത്.

എന്നാല്‍ രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച് കോടതി പൊലീസിനെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ശേഷമാണ് ബുധനാഴ്ച, കനയ്യകുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :