ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (20:46 IST)
രാജ്യത്തെ ജാതി സെന്‍സസിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ മൊത്തം ജനസംഖ്യ 121.85 കോടിയാണെന്ന് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 97 കോടി പേര് ഹിന്ദുക്കളാണ്. അതായത്, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 79.8 ശതമാനം ഹിന്ദുക്കളാണെന്ന് ജാതി സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദു ജനസംഖ്യയില്‍ 0.7 ശതമാനത്തിന്റെ കുറവുണ്ട്.
രാജ്യത്ത് 17 കോടി മുസ്ലിങ്ങള്‍ ഉണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരും. മുസ്ലിം ജനസംഖ്യയില്‍ 0.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ക്രിസ്ത്യാനികളുടെ എണ്ണം 2.28 കോടി മാത്രമാണ്. അതായത് മൊത്തം ജനസംഖ്യയുടെ 2.3 ശതമാനം.
കേരളത്തിലെ മൊത്തം ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 54.5 ശതമാനവും ഹിന്ദുക്കളാണ്. അതായത് 1.82 കോടി ജനങ്ങള്‍. മുസ്ലിങ്ങള്‍ 88 ലക്ഷവും(26%) ക്രിസ്ത്യാനികള്‍ 61.4 ലക്ഷവും(14%) ആണ്.