ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം‌പാര്‍ത്ത് അതിര്‍ത്തിയില്‍ 300 ഭീകരര്‍

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:07 IST)
ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ പാക് അധിനിവേശ കശ്മീരിൽ കാത്തുനിൽക്കുന്നത് 300 ഭീകരർ.
ലഷ്ക്കറെ തയിബ, ജെയിഷ് ഇ മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളിലെ മുന്നൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ തക്കം പാത്തിരിക്കുന്നതായി ഇന്റലിജന്‍സ്ദ് ഏജന്‍സികളാണ് കണക്കുസഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എൽഇടി, ജെഇഎം, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ നിരവധി സംഘടനകളുടെ പതിനേഴോളം ഭീകര കാന്പുകളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ഇന്റലിജൻസ് ഏജൻസികളുടെ പക്കലുണ്ട്. റദ്ദായ ഇന്ത്യ–പാക്ക് ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ പാക്കിസ്ഥാനു കൈമാറാൻ തയാറാക്കിയ രേഖകളിലാണ് ഈ വെളിപ്പെടുത്തലുകൾ.

ഈ ക്യാംപുകളിൽ പരിശീലനം നേടിയ മുന്നൂറോളം ഭീകരരാണ് കശ്മീരിലേക്കു നുഴഞ്ഞുകയറാൻ കാത്തുനിൽക്കുന്നത്. പാക് അധീന കാശ്മീരിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന് ഇവിടെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ദാവൂദ് ഇബ്രാഹിമിന് പാക്കിസ്ഥാനിൽ ഒൻപതു വീടുകളുണ്ടെന്നും ഇതിലൊന്ന് മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകന്റെ വീടിനു സമീപമാണെന്നും പാക്കിസ്ഥാനു കൈമാറാനുള്ള മറ്റൊരു രേഖയിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :