രാജി അടഞ്ഞ അധ്യായം: ചിദംബരം

പുതുച്ചേരി| WEBDUNIA|
PTI
തന്റെ രാജി ഒരു അടഞ്ഞ അധ്യായമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. സിആര്‍‌പി‌എഫിന്റെ ചുമതല തനിക്കുള്ളതുകൊണ്ടാണ് രാജിക്ക് തയ്യാറായത് എന്നും അതിനര്‍ത്ഥം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പങ്കില്ല എന്നല്ലെന്നും ആഭ്യന്തരമന്ത്രി ശനിയാഴ്ച പറഞ്ഞു.

രാജി നല്‍കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി അത് നിരസിച്ചു. ഇപ്പോഴത് ഒരു അടഞ്ഞ അധ്യായമാണ്, പുതുച്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ 74 സിആര്‍പി‌എഫ് ജവാന്മാര്‍ കൊലചെയ്യപ്പെട്ടു. തന്റെ മേല്‍നോട്ടത്തിലുള്ള വിഭാഗത്തിനാണ് ഈ ദുരന്തം ഉണ്ടായത്. അതിനാലാണ് തനിക്കാണ് പൂര്‍ണ ഉത്തരവാദിത്വം ഉണ്ട് എന്ന് പറഞ്ഞത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നക്സലുകളെ നേരിടാനുള്ള ഉത്തരവാദിത്വമില്ല എന്ന് ഇതിനര്‍ത്ഥമില്ല. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഈ ഉത്തരവാദിത്വം അംഗീകരിക്കുന്നുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നും ചിദംബരം പറഞ്ഞു.

അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെ നക്സല്‍ വിരുദ്ധ ഓപ്പറേഷനുകളില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ത്തവ്യം. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രം സഹായം നല്‍കുന്നത്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്,
പ്രത്യേകിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക്, വളരെ വലിയ സ്ഥാനമാണ് ഉള്ളതെന്നും ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :