വര്‍ഗീസ് വധം: ഡിജിപിക്കെതിരായ വിചാരണ തുടരാം

ന്യൂഡല്‍ഹി| WEBDUNIA|
നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഡിജിപി പി വിജയനെതിരായ വിചാരണ തുടരാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

വര്‍ഗീസിനെ പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്നും മുന്‍ ഡിജിപി വിജയന്‍, മുന്‍ ഐജി ലക്ഷ്മണ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്നും സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍നായര്‍ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.

1970 ഫിബ്രവരി18ന്‌ വര്‍ഗീസിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ്‌ വിജയനും ലക്ഷ്മണയ്ക്കുമെതിരെ സിബിഐ കേസെടുത്തത്‌.

വര്‍ഗീസിനെ മേലുദ്യോഗസ്ഥന്‍മാരുടെ നിര്‍ദേശ പ്രകാരം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ആറ്‌ വര്‍ഷംമുമ്പ്‌ ഹൈക്കോടതി ഉത്തരവനുസരിച്ചായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ഒന്നാം പ്രതി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :