തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ഒരു യുവതിയെ പാണ്ട്രി കാര്‍ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ കോട്ടയില്‍ വച്ചായിരുന്നു 22 വയസ്സുള്ള യുവതിക്ക് പാണ്ട്രി ജോലിക്കാരനില്‍ നിന്ന് തിക്താനുഭവം നേരിട്ടത്.
എ സി കോച്ചിലെ വാഷ് റൂമില്‍ നിന്ന് പുറത്തു വന്ന യുവതിയോട് മൊഹ്സിന്‍ എന്ന തൊഴിലാളിയാണ് മോശമായി പെരുമാറിയത്. യുവതിക്കു നേരെ അശ്ലീല കമന്റ് പാസാക്കിയ ഇയാള്‍ യുവതി ദേഷ്യത്തോടെ പ്രതികരിച്ചിട്ടും അശ്ലീല സംഭാഷണം തുടര്‍ന്നു. ഈ അവസരത്തില്‍ രണ്ട് യാത്രക്കാര്‍ യുവതിയുടെ രക്ഷയ്ക്കെത്തി. ട്രെയിന്‍ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി അധികൃതര്‍ക്ക് പരാതി നല്കി.
സംഭവത്തില്‍ റയില്‍വെ പൊലീസ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. പാണ്ട്രി തൊഴിലാളിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാള്‍ക്കെതിരെ സ്ത്രീപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.