രാഖി സാവന്തിനെതിരെ എഫ്‌ഐആര്‍

ജയ്പൂര്‍| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (16:30 IST)
IFM
പ്രശസ്ത ഐറ്റം ഗേള്‍ രാഖി സാവന്തിനും മറ്റ് അഞ്ച് പേര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജയ്‌പൂര്‍ കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഒരു സ്വകാര്യ പോര്‍ട്ടലില്‍ നിന്ന് ഒരു റിയാലിറ്റി ഷോയുടെ ആശയം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണിത്.

എന്‍ഡി‌ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘രാഖി കാ സ്വയംവര്‍” എന്ന റിയായിലിറ്റി ഷോയാണ് വിവാദത്തിലായത്. സ്വയംവര്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ ഉടമസ്ഥന്‍ ഗൌരവ് തിവാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയുടെ തിരക്കഥയുടെയും സ്വയംവര്‍ എന്ന പേരിന്റെയും പകര്‍പ്പവകാ‍ശം തനിക്കാണെന്ന് പരാതിക്കാരന്‍ അവകാശപ്പെടുന്നു. ഇത് മറ്റൊരു ടിവി ചാനലില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും ഗൌരവ് അവകാശപ്പെടുന്നു.

രാഖി കാ സ്വയംവറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, നടന്‍ കിഷന്‍‍, എന്‍ഡിടിവി ഇമാജിന്‍ മാനേജിംഗ് ഡയറക്ടര്‍ ഗൌരവ് ഗാന്ധി, പരമ്പരയില്‍ പങ്കെടുത്ത രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ഓഗസ്റ്റ് രണ്ടിന് അവസാനിക്കുന്ന പരമ്പരയില്‍ പങ്കെടുക്കുന്ന 16 പേരില്‍ നിന്ന് രാഖി തന്റെ ഭാവി പങ്കാളിയെ തെരഞ്ഞെടുക്കും എന്നാണ് ‘എന്‍ഡി‌ടിവി ഇമാജിന്‍‘ അവതരിപ്പിക്കുന്ന രാഖി കാ സ്വയം‌വര്‍ വിളംബരം ചെയ്യുന്നത്. വിവാദം പരിപാടിക്ക് പ്രേക്ഷകരെ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ചാനല്‍ അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :