രഘുറാം രാജനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പരാമര്‍ശം ഉചിതമായില്ല; രഘുറാം രാജന്‍ ദേശഭക്തന്‍: നരേന്ദ്ര മോദി

ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി, സുബ്രമണ്യന്‍ സ്വാമി, നരേന്ദ്ര മോദി, രഘുറാം രാജന്‍ newdelhi, subrahmanya swami, narendra modi, raghuram rajan
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (08:41 IST)
ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെതിരെ രാജ്യസഭാ എം പി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ മോദി വിമര്‍ശനം ഉന്നയിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെതിരെ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നാണ് മോദിയുടെ വിമര്‍ശനം.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോദി രാജ്യത്തെ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശം. തന്റെ പാര്‍ട്ടിയിലായാലും അല്ലെങ്കിലും ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയുളള ഇത്തരം ആശകള്‍ രാജ്യത്തിനൊന്നും നല്‍കുകയില്ല. വ്യവസ്ഥക്കതീതമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും മോദി വ്യക്തമാക്കി.

രഘുറാം രാജനെ ആര്‍ബിഐ തലപ്പത്ത് രണ്ടാം ടേം കൂടി കൊടുക്കുമെന്ന പ്രതീതിയുണ്ടായ സമയത്താണ് അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള ‘റെക്‌സിറ്റ്’ സന്ദേശം സുബ്രഹ്ണ്യന്‍ സ്വാമി നല്‍കിയത്. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള രഘുറാം രാജന്റെ ഇന്ത്യയോടുള്ള കൂറ് ചോദ്യം ചെയ്താരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാമി കത്തയക്കുകയും ചെയ്തിരുന്നു.

ആര്‍ബിഐ ഗവര്‍ണറെന്ന നിലയിലുള്ള രഘുറാം രാജന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച മോദി, അദ്ദേഹത്തിന്‍റെ ദേശഭക്തി ആരെക്കാളും താഴെയല്ലെന്നും ഇന്ത്യയോട് സ്നേഹമുള്ളയാളാണ് അദ്ദേഹമെന്നും വ്യക്തമാക്കി. എവിടെ ജോലി ചെയ്യുകയാണെങ്കിലും രഘുറാം രാജന്‍ ഇന്ത്യക്ക് വേണ്ടി സേവനം ചെയ്യുമെന്നും സെപ്തംബര്‍ വരെയുള്ള കാലാവധി അദ്ദേഹം തികയ്ക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :