പൊട്ടിയത് വലത് കാല്‍, ശസ്ത്രക്രിയ ചെയ്തത് ഇടത് കാലില്‍: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി രോഗിയുടെ മാതാപിതാക്കള്‍

പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തു.

ന്യൂഡല്‍ഹി, ആശുപത്രി, പൊലീസ്, ശസ്ത്രക്രിയ newdelhi, hospital, police, operation
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 22 ജൂണ്‍ 2016 (17:51 IST)
പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തു.
ഡല്‍ഹിയിലെ ഷാലിമാര്‍ ഭാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്.

അശോക് വിഹാര്‍ സ്വദേശിയായ രവി റായി (24)യുടെ കാലാണ് ഡോക്ടര്‍മാര്‍ മാറി ശസ്ത്രക്രിയ ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ പടിയില്‍ നിന്നും വീണതിനെത്തുടര്‍ന്ന് രവിയുടെ കാലിന് പൊട്ടലുണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് ഷാലിമാര്‍ ഭാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എക്‌സറേയില്‍ ദൃശ്യങ്ങളില്‍ നിന്നും രവിയുടെ കാലിന് പൊട്ടലുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ഞായറാഴ്ച ശസ്ത്രക്രിയയും നടന്നു. എന്നാല്‍ പെട്ടല്‍ സംഭവിച്ച വലത് കാലിന് പകരമായി രവിയുടെ ഇടത് കാലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധവുമായി രവിയുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :