യാത്രയ്ക്കിടെ പാലം തകര്‍ന്ന് ബസ് യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍-വീഡിയോ

യാത്രയ്ക്കിടെ പാലം തകര്‍ന്ന് ബസ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജുനാഗഢ്, ബസ്, പാലം, അപകടം junakhand, bus, bridge, accident
ജുനാഗഢ്| സജിത്ത്| Last Updated: ചൊവ്വ, 24 മെയ് 2016 (11:54 IST)
യാത്രയ്ക്കിടെ പാലം തകര്‍ന്ന് ബസ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പാലം തകര്‍ന്നു വീണത്. ഗുജറാത്തിലെ ജുനാഗഢിലാണ് സംഭവം നടന്നത്.

ഗുജറാത്ത് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ പിറകുവശത്തെ ചക്രം തകര്‍ന്നുവീണ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇരുന്നതിനാലാണ് വലിയ അപകടം ഒഴിവാക്കിയത്. കൃത്യ സമയത്ത് ഡ്രൈവര്‍ പിറകിലുള്ള യാത്രക്കാരെ മുഴുവന്‍ മുന്‍വശത്തേക്ക് മാറ്റി ഭാരം ക്രമീകരിച്ചതും രക്ഷയായി.

പിന്നീട് യാത്രക്കാരെ മുഴുവന്‍ വണ്ടിയില്‍ നിന്നം ഇറക്കി ബസ് കയര്‍ ഉപയോഗിച്ച് കെട്ടിവലിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലപഴക്കം മൂലമാണ് പാലം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.






ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :