ഹിമാചല്‍ പ്രദേശില്‍ ബസ്സപകടം : പന്ത്രണ്ട് മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഹിമാചല്‍ പ്രദേശിലുണ്ടായ ബസ്സപകടത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു

മാണ്ഡി, ഹിമാചല്‍ പ്രദേശ്, അപകടം, മരണം mandi, himachal pradesh, accident, death
മാണ്ഡി| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (14:43 IST)
ഹിമാചല്‍ പ്രദേശിലുണ്ടായ ബസ്സപകടത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. നാല്‍പ്പത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. മാണ്ഡി ജില്ലയിലെ ജോഗിന്ദര്‍നഗറിലാണ് അപകടം നടന്നത്. ബസ്സില്‍ അന്‍പത്തിയഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്.

പൂര്‍ണ്ണമായി തകര്‍ന്ന ബസ്സിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് രക്ഷപ്രവര്‍ത്തകര്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വിര്‍ഭദ്ര സിംഗ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :