മ്രതദേഹം കണ്ണുതുറന്നു, അലറി വിളിച്ചു! ഞെട്ടി വിറച്ച് വീട്ടുകാര്‍!

മരിച്ചെന്ന് വിധിയെഴുതി, പക്ഷേ മരിച്ചില്ല...

കാര്‍ക്കള| aparna| Last Modified തിങ്കള്‍, 10 ജൂലൈ 2017 (08:03 IST)
ആശുപത്രിയില്‍ വെച്ച് മരിച്ചെന്ന് വിധിയെഴുതിയ പലരും മരണത്തിന് കീഴടങ്ങാതിരുന്നതെ‌ല്ലാം വാര്‍ത്തയായിരുന്നു. ഡോക്ടര്‍മാരുടെയും ആശുപത്രി അധിക്രതരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. ഇപ്പോഴിതാ, കര്‍ണാടകയിലെ കാര്‍ക്കളയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടും സമനാമായ രീതിയില്‍ ഉള്ളതാണ്.

ഗോപാല്‍ ദേവഡിഗയെന്ന 48കാരനെ പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഥലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഗോപാലിന് ചികിത്സ നല്‍കിയെങ്കിലും ജീവന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഹൃദയമിടിപ്പ് നിലച്ചതായും പ്രാഥമിക നിഗമനത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് ഗോപാല്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, ഗോപാല്‍ മരിച്ചിരുന്നില്ല.

ഇദ്ദേഹത്തിന്റെ മ്രതദേഹം വീട്ടില്‍ എത്തിച്ച് ദഹിപ്പിക്കാനുള്ള കര്‍മങ്ങള്‍ ചെയ്യവേ ഗോപാല്‍ കണ്ണു തുറന്നു. സംഭവം കണ്ട നാട്ടുകാരും വീട്ടുകാരും അലറി വിളിച്ചു. ഗോപാലും അലറി വിളിച്ചു. ഗോപാല്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിക്കാതെ ചികിത്സ നിര്‍ത്തിയ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗോപാലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :