ഇത് ജനങ്ങളുടെ സര്‍ക്കാര്, മുഖ്യമന്ത്രിയുടെ ശ്രമം ഫലം കണ്ടു‍; സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയുടെ മ്രതദേഹം നാളെ നാട്ടിലെത്തും

മുഖ്യമന്ത്രിയുടെ ശ്രമം ഫലം കാണുന്നു; വയനാട് സ്വദേശിയുടെ മ്രതദേഹം നാളെ നാട്ടിലെത്തും

തിരുവനന്തപുരം:| aparna| Last Modified ഞായര്‍, 9 ജൂലൈ 2017 (15:30 IST)
സൗദിയിലെ ദമാമിൽ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാളെ രാവിലെ 9.30 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാനാവൂ എന്ന കരിപ്പൂര്‍ വിമാനത്താവള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വ്യവസ്ഥയെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രകാശിന്റെ മ്രതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന്റെ ഫലമായിട്ടാണ് നാട്ടിലെത്തിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കാത്ത വിഷയം മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടർന്ന് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സുർജിത് സിങ് കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫീസർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു.

പ്രവാസികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :