ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷാഹിദ് സിദ്ദിഖിയെ പാര്‍ട്ടി പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചതിനാണ് സിദ്ദിഖിയെ പുറത്താക്കിയത്.
നയി ദുനിയാ എന്ന ഉറുദു വാരികയ്ക്ക് വേണ്ടിയാണ് ഈയിടെ സിദ്ദിഖി മോഡിയുമായി അഭിമുഖം നടത്തിയത്. ഗുജറാത്ത് കലാപത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാമെന്ന് മോഡി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമായാല്‍, തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ മാപ്പുപറയണമെന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.