പോസ്റ്ററില്‍ മോഡി 'വില്ലത്തി'യായി!

അഹമ്മദാബാദ്‌| WEBDUNIA|
PRO
PRO
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംസ്ഥാനത്ത് വീണ്ടും പോസ്റ്റര്‍. മോഡിയുടെ മുഖം സ്‌ത്രീ ശരീരവുമായി മോര്‍ഫു ചെയ്താണ് പോസ്‌റ്റര്‍ ഇറക്കിയിരിക്കുന്നത്. ബോളിവുഡില്‍ വില്ലത്തി റോളുകള്‍ ചെയ്തിട്ടുള്ള ശശികല, ലളിത പവാര്‍ എന്നീ നടിമാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോഡിയുടെ മോര്‍ഫ് ചെയ്ത ചിത്രമുള്ളത്.

ബോളിവുഡ് വില്ലത്തിമാരെപ്പോലെയാണ് മോഡി പാര്‍ട്ടിയില്‍ പെരുമാറുന്നത് എന്നാണ് പോസ്റ്ററില്‍ പറഞ്ഞുവയ്ക്കുന്നത്. ഗാന്ധിനഗറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ, രാജ്‌കോട്ടിലാണ്‌ മോഡിവിരുദ്ധര്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഡിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ബിജെപി വിട്ട സഞ്‌ജയ്‌ ജോഷിയുടെ അനുയായികള്‍ ആയിരിക്കാം പോസ്റ്ററിന് പിന്നില്‍ എന്നാണ് സൂചന. മോഡിയെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പതിവായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :