മോഡിക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടത്തുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാള്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോഡിയെ പരാജയപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തിലാണ് കെജ്രിവാള്. ഇപ്പോള്‍ ഇതാ ഗുജറാത്തിലെ മോഡിയുടെ തട്ടകത്തിലേക്കും അരവിന്ദ് തന്റെ ചൂലുമായി പോകുകയാണ്.
മാര്‍ച്ച് 8,9 ദിവസങ്ങളില്‍ അരവിന്ദ് കെജ്രിവാള് ഗുജറാത്തിലെ മോഡിയുടെ തട്ടകത്തില്‍ വന്‍ പ്രചാരണപരിപാടികള്‍ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇരു ദിവസവും മികച്ച റോഡ് ഷോകളാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്. ഇതിനിടയില്‍ മോഡിക്കെതിരെ അരവിന്ദ് കെജ്രിവാള് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
കെജ്രിവാളിന്റെ ഈ പ്രചാരണ പരിപാടി തീര്‍ത്തും ബിജെപിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണെന്നാണ് അണിയറയില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ബിജെപിയുടെ അഴിമതിയെക്കുറിച്ച് കെജ്രിവാള് കഴിഞ്ഞ ദിവസം ശക്തമായ രീതിയില്‍ സംസാരിച്ചിരുന്നു.
മോഡി തന്റ റാലികളില്‍ പണം ആവശ്യത്തിലധികം ഉപയോഗിക്കുന്നുണ്ട്. റാലികളില്‍ പോകാനും മറ്റും ഇത്രമാത്രം ഹെലികോപ്ടറുകള്‍ മോഡിക്ക് എവിടെ നിന്നുമാണ് കിട്ടിയതെന്നും കെജ്രിവാള് ചോദിച്ചിരുന്നു. അനധികൃതമായി മോഡി ഗ്യാസ് ഓയില്‍ കമ്പനികളെ സഹായിക്കുന്നുണ്ടെന്നും കെജ്രിവാള് കുറ്റപ്പെടുത്തിയിരുന്നു.
പ്രധാനമായും അഴിമതി, വര്‍ഗീയത എന്നീ രണ്ട് കാരണങ്ങളെ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള് മോഡിക്കെതിരെ യുദ്ധം ചെയ്യുന്നത്. രാജ്യത്ത് നടന്ന പല അഭിപ്രായ സര്‍വ്വേകളിലെയും ഫലം ബിജെപി 200 സീറ്റുകള്‍ നേടി വിജയം കൈവരിക്കുമെന്നാണ്. അതേ സമയം കോണ്‍ഗ്രസ് 100 സീറ്റുകള്‍ പോലും നേടില്ലയെന്നാന് സര്‍വ്വേ ഫലത്തിലൂടെ അറിയാന്‍ കഴിയുന്നത്.