മോഡിക്ക് വാരണാസിയിലെ മുസ്ലീം വനിതകളുടെ രാഖി

വാരണാസി| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വാരണാസിയിലെ മുസ്ലീം വനിതകള്‍ രാഖി അയ്ച്ചുകൊടുത്തു. മുസ്ലീം മഹിളാ ഫൗണ്ടേഷനിലുള്ള മുസ്ലീം വനിതകളാണ് മോഡിക്ക് ആശംസകളുമായി സ്വയം നിര്‍മ്മിച്ച രാഖി അയ്ച്ചുകൊടുത്തത്. മോഡിക്ക് ഇന്ത്യയെ നയിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന ആശംസകളോടാണ് മുസ്ലീം വനിതകള്‍ രാഖി അയ്ച്ചുകൊടുത്തത്.

ലല്ലാപുരയില്‍ നടന്ന ചടങ്ങില്‍ മോഡിയുടെ ക്ഷേമത്തിനായി മഹിളാ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി. മുസ്ലീം മഹിളാ ഫൗണ്ടേഷന്‍ മോഡിയെ വിശേഷിപ്പിച്ചത് സ്വാധീന ശക്തിയുള്ള നേതാവെന്നാണ്.

ഗുജറാത്തിനെ വികസനത്തിന്റെ പാതയില്‍ നയിച്ച് കൊണ്ടിരിക്കുന്ന നേതാവായ മോഡി വാരണസിയില്‍ നിന്നു തന്നെ മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മഹിളാ ഫൗണ്ടേഷന്‍.പ്രവര്‍ത്തകര്‍ പറഞ്ഞു.

ആയിരത്തോളം അംഗങ്ങളുള്ള മുസ്ലീം സ്ത്രീകളുടെ സംഘടനയാണ് മുസ്ലീം മഹിളാ ഫൗണ്ടേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :