മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (16:57 IST)
കഴിഞ്ഞദിവസം മൂന്നു വയസ്സുകാരിയെ പീഡനത്തിരയാക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ പില്ലഞ്ചി ഗ്രാമത്തിലെ 22 വയസുകാരനാണ് അറസ്റ്റിലായത്. അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച രാത്രി ഒമ്പതേമുക്കാലിന് ശേഷമാണ് കുട്ടിയെ കാണാതായത്. ഇതിനെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ച കുട്ടിയുടെ അമ്മ പത്തേകാലോടെ അമ്മ നടത്തുന്ന കടയിലേക്ക് ഇഴഞ്ഞു വരുന്ന മകളെയാണ് കണ്ടത്.

കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അതേസമയം, ബോധം നഷ്‌ടമാകുന്നതിനു മുമ്പ് കുട്ടി ‘അങ്കിള്‍’ എന്ന് പരാമര്‍ശിച്ചതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :