മൂടല്‍മഞ്ഞ്: 169 ട്രെയിനുകളും 33 വിമാനങ്ങളും വൈകും

ന്യൂഡല്‍ഹി| Joys Joy| Last Modified തിങ്കള്‍, 19 ജനുവരി 2015 (09:38 IST)
കനത്ത മൂടല്‍മഞ്ഞ് രാജ്യത്തെ റെയില്‍ ,വ്യോമ ഗതാഗതത്തെ തടസ്സപ്പെടുത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് 169 ട്രെയിനുകള്‍ ആണ് ഇന്ന് വൈകിയോടുന്നത്. 33 വിമാനങ്ങളും വൈകിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെടുന്നത്.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഞായറാഴ്ചയും വ്യോമ, റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 60 വിമാനങ്ങളുടെയും 91 ട്രെയിനുകളുടെയും സര്‍വീസുകള്‍ ആയിരുന്നു തടസപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി 200 മിറ്ററില്‍ താഴെയായിരുന്നു.

ഡല്‍ഹിയെ കൂടാതെ, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :