മുസാഫര്‍നഗര്‍ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടികള്‍ മരിച്ചു വീഴുന്നു; ഇതുവരെ മരിച്ചത് 34 പേര്‍

ലക്‌നൗ| WEBDUNIA|
PTI
PTI
മുസാഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 34 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ ഏഴു മുതല്‍ ഡിസംബര്‍ 20 വരെ ക്യാമ്പില്‍ കഴിഞ്ഞ രക്ഷിതാക്കളുടെ കുട്ടികളാണ് മരണപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരണപ്പെടുന്ന സംഭവത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം പഠനം നടത്തിയ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ന്യുമോണിയ, വയറിളക്കം, പനി, മാസം തികയാതെയുള്ള ജനനം എന്നിവയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളില്‍ ചിലര്‍ ക്യാമ്പുകളില്‍ വച്ചും മറ്റുചിലര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. എന്നാല്‍ ക്യാമ്പില്‍ കഴിയവേ കുട്ടികള്‍ രോഗബാധിതരായോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എകെ ഗുപ്ത തയ്യാറായില്ല.

ക്യാമ്പില്‍ അതിശൈത്യം മൂലം ആരും മരിച്ചിട്ടില്ലെന്നും ഗുപ്ത പറഞ്ഞു. തണുപ്പുമൂലം ആരും മരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ സൈബീരിയില്‍ ആരും ഉണ്ടാവില്ലെന്നായിരുന്നു ഗുപ്തയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :