മുസാഫര്‍ നഗറിലെ കലാപം ആസൂത്രിതം, ബിജെപിക്ക് പങ്ക്: പഠന സംഘം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ കലാപം ആസൂത്രിതമാണെന്നും ബിജെപിക്ക് അതില്‍ പങ്കുണ്ടെന്നും പഠന സംഘത്തിന്റെ കണ്ടെത്തല്‍. കലാപത്തെക്കുറിച്ചുള്ള വസ്തുതാപഠനത്തിനുള്ള സാമൂഹിക പ്രവര്‍ത്തക ഷബ്‌നം ഹാഷ്‌മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്.

കലാപത്തിന് പിന്നില്‍ വളരെ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നത് കലാപം ലക്ഷ്യമിട്ട് മുസാഫര്‍ നഗറിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് പതിനഞ്ച് വീതം യുവാക്കളെ സംഘപരിവാര്‍ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഷബ്‌നം പറയുന്നു.

ബിജെപി, നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ അമിത് ഷായ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും വര്‍ഗീയ ധ്രുവീകരണം തിരിച്ചറിയുന്നതില്‍ അഖിലേഷ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളും പൂര്‍ണമായും പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

മുസാഫര്‍ നഗറിലെ കലാപം പഠിക്കാനുള്ള വസ്തുതാപഠന സംഘത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്നതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :