മുംബൈയില്‍ 2003ല്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചു. കേസിലെ പ്രതികളായ അഷ്റത് അന്‍സാരി, ഹനീഫ് സയ്ദ് അനീസ്, ഭാര്യ ഫെഹ്മിദാ സെയ്ദ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. പോട്ടാ കോടതിയാണ് മൂന്നു പേര്‍ക്കും നേരത്തേ വധശിക്ഷ വിധിച്ചത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ അന്‍സാരി ലദൂവാലയെയും മുഹമ്മദ് ഹസന് ബട്ടേരിവാലയെയും പോട്ടാ റിവ്യു കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ഭാഗികമായി അസാധുവാക്കി. ഇവര്‍ ഐ പി സി പ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് ഇനി വിചാരണ നേരിടേണ്ടി വരും.
ഹൈക്കോടതി ഉത്തരവ് ശരിവെച്ചെങ്കിലും അപ്പീല്‍ പോകുന്നതിന് ഉത്തരവ് നടപ്പാക്കുന്നതിന് ഏട്ടാഴ്ച സ്റ്റേ അനുവദിച്ചിട്ടുണ്ട്.2008-ല്‍ മുംബൈയില്‍ രണ്ടിടങ്ങളിലായി നടന്ന ബോംബ് സ്ഫോടനങ്ങളില്‍ 57 പേരാണ് കൊല്ലപ്പെട്ടത്.