കസബിന്റെ വധശിക്ഷ: വാദം നീട്ടിവച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (12:49 IST)
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ പാക് ഭീകരന്‍ അജ്മല്‍ കസബ് സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ അല്‍താഫ് ആലവ്, സി കെ പ്രസാദ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കസബിന്റെ അപ്പീല്‍ പരിഗണിക്കുന്നത്.

കസബിന് വിചാരണാകോടതി വിധിച്ച ബോംബെ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

സുപ്രീകോടതി കൈവിട്ടാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക എന്നത് മാത്രമായിരിക്കും കസബിന് മുന്നിലുള്ള ഏക മാര്‍ഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :