സ്ത്രീധന പീഡനം: ഒറീസയില്‍ മന്ത്രി രാജിവച്ചു

ഭുവനേശ്വര്‍| WEBDUNIA|
PRO
PRO
സ്ത്രീധന പീഡനകേസില്‍ ഒറീസയില്‍ മന്ത്രി രാജിവച്ചു. ഗ്രാമവികസന മന്ത്രി രഘുനാഥ് മൊഹന്തി രാജിവച്ചത്. മൊഹന്തിയുടെ മകന്റെ ഭാര്യയാണ് അദ്ദേഹത്തിനും കുടും‌ബാങ്ങള്‍ക്കുമെതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി നവീന്‍ നായകിനെ ചെന്ന് കണ്ട് അദ്ദേഹം രാജി അറിയിക്കുകയായിരുന്നു.

മൊഹന്തിയുടെ മരുമകള്‍ ബാര്‍ഷ സോണി മൊഹന്തിയാണ് കേസ് നല്‍കിയത്. മൊഹന്തി, ഭാര്യ പ്രീതിലത, മകന്‍ രാജശ്രീ എന്നിവര്‍ക്കെതിരെയാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി കാണിച്ച് കേസ് ഫയല്‍ ചെയ്തത്.

തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് മൊഹന്തി പറഞ്ഞു. ബാല്‍സോറിലെ ജനങ്ങള്‍ക്ക് സത്യം അറിയാം. നിയമം അനുസരിച്ച് തന്നെ കാര്യങ്ങള്‍മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :