മികച്ച നേതാവിനെ തെരഞ്ഞെടുക്കുക: ഷാരൂഖ് ഖാന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2014 (11:23 IST)
PTI
രാജ്യത്തെ മികച്ചതാക്കാന്‍ കരുത്തുള്ള നേതാക്കളെ തെരഞ്ഞെടുക്കണമെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊറിയന്‍ എംബസി ഷാരൂഖിനെ ആദരിച്ചിരുന്നു.

ഈ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. രാജ്യം എന്നും അഭിവൃദ്ധിയുടെ പാതയില്‍ ആയിരിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അതുകൊണ്ട് തന്നെ നേതാവിനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നും കിംഗ് ഖാന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :