മാവോയിസ്‌റ്റുകള്‍ക്ക് സ്‌ഫോടക ശേഖരം കൈമാറുന്ന സംഘം അറസ്‌റ്റില്‍

ഹൈദരാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മാവോയി‌സ്‌റ്റുകള്‍ക്ക് സ്‌ഫോടക ശേഖരം കൈമാറുന്ന എട്ട് പേരെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു. ഹൈദരാബാദിലെ ഒരു പ്രൈവറ്റ് കമ്പനി തൊഴിലാളികളാണ് പൊലീസ് പിടിയിലായത്. ഒറീസയിലെ മാല്‍ക്കംഗിരി ജില്ലയില്‍ വെച്ചാണ് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

ഹൈദരാബാദില്‍ നിന്നും 12 ബാഗുകളില്‍ സ്‌ഫോടന ശേഖരവുമായി പോയ ഇവരെ മാവോയി‌സ്‌റ്റിന് ആധിപത്യമുള്ള മാല്‍ക്കംഗിരി ജില്ലയിലെ ഓറക്കല്‍ പ്രദേശത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു. ബാഗില്‍ നിന്നും ഡിറ്റണേറ്ററുകള്‍, ജലാറ്റിന്‍ സ്‌റ്റിക്കുകള്‍, കുഴി ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്‌ഫോടക വസ്‌തുക്കള്‍ എന്നിവയും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു.

അറസ്‌റ്റിലായ പ്രതികളിലൊരാള്‍ കമ്പനിയിലെ പ്രധാന ഉദ്യോഗസ്‌ഥനാണ്. ഇവര്‍ക്ക് ഇത്രയും ആയുധശേഖരം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് അഖിലേഷ് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :