മായാവതിയുടെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
സംസ്ഥാനത്ത് ദളിത് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി നിരസിച്ചു. ഇത് സംബന്ധിച്ച കേസുകള്‍ നാലുമാസത്തിനകം തീര്‍പ്പാക്കണമെന്ന് കോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദ്ദേശവും നല്‍കി.

ജസ്റ്റിസുമാ‍രായ എച്ച്‌എസ് ബേദി, എകെ പട്നായിക് എന്നിവരടങ്ങുന്ന ബഞ്ചാണ് സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചത്. എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ചെറിയ മിനുക്കുപണികള്‍ നടത്താന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.

2600 കോടി രൂപ മുടക്കി അംബേദ്കര്‍, കാന്‍ഷിറാം, മായാവതി തുടങ്ങിയവരുടെ പ്രതിമകള്‍ സംസ്ഥാനത്ത് സ്ഥാപിക്കാനായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനം. തീരുമാനത്തിന്‍റെ ഭരണഘടനാമൂല്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് അലഹബാദ് കോടതിയുടെ പരിഗണനയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :