പാകിസ്ഥാനെ സഹായിക്കുന്നത് മൂന്ന് AK‍: മോഡി

ജമ്മു| WEBDUNIA|
PTI
PTI
കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിക്കെതിരെ വിമര്‍ശനവുമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. പാകിസ്ഥാനെ സഹായിക്കുന്നത് മൂന്ന് AKകള്‍ ആണെന്നായിരുന്നു മോഡിയുടെ വിമര്‍ശനം. എ കെ ആന്റണി, അരവിന്ദ് കെ‌ജ്‌രിവാള്‍, എന്നിങ്ങനെയാണ് ഇതെന്നും മോഡി പറഞ്ഞു. ഇവരാണ് പാകിസ്ഥാന്റെ പുതിയ ശക്തി എന്നും ജമ്മുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ മോഡി കുറ്റപ്പെടുത്തി.

മോഡിയുടെ ‘ഭാരത് വിജയ്’ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ജമ്മുവില്‍ തുടക്കമായി. രാവിലെ കശ്മീരിലെത്തിയ മോഡി വൈഷ്ണവോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കുതിരപ്പുറത്താണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം രാജ്യത്തെ 295 മണ്ഡലങ്ങളിലായി 185 റാലികളില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :