അറിയാന്‍ ഏറെ വൈകി; ഭര്‍ത്താവ് തന്നെയായിരുന്നു സ്വന്തം പിതാവും

ന്യൂയോര്‍ക്ക്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഗ്രീക്ക് പുരാണത്തിലെ ഈഡിപ്പസ് രാജാവിനെ ഓര്‍മ്മയില്ലേ? സ്വന്തം മാതാവാണെന്ന് അറിയാതെ, വിധവയായ ജൊകാസ്ത റാണിയെ പരിണയിക്കുകയും ഒടുവില്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്ത രാജാവ്. വലേറിയ സ്പുറില്‍ എന്ന അറുപതുകാരിയുടെ ജീവിതകഥ കേള്‍ക്കുമ്പോള്‍ ഈഡിപ്പസിനെ ഓര്‍ത്തുപോയേക്കാം. കാരണം, സ്വന്തം പിതാവിനെ തന്നെയാണ് താന്‍ വിവാഹം കഴിച്ചത് എന്ന് ഈ സ്ത്രീ തിരിച്ചറിഞ്ഞു, ആ വ്യക്തി മരിച്ചിട്ട് ആറ് വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്.
ഓഹിയോക്കാരിയായ വലേറിയ സ്വന്തം ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന താളുകള്‍ പരസ്യമാക്കിയിരിക്കുകയാണ്.

പേര്‍സി സ്പുറില്‍ ആയിരുന്നു വലേറിയയുടെ ഭര്‍ത്താവ്. ഇദ്ദേഹം 1998-ല്‍ മരിച്ചു. ഇതിന് ശേഷം സ്വന്തം അമ്മാവനില്‍ നിന്നാണ് വലേറിയ ഈ വിവരം അറിഞ്ഞത്.

വലേറിയയുടെ ജീവിതത്തില്‍ അവര്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിതാവിന് 15 വയസ്സ് പ്രായമുള്ളപ്പോഴാണ് തന്റെ അമ്മയെ പരിചയപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ ഇവര്‍ക്ക് എത്ര കുട്ടികള്‍ ജനിച്ചു എന്നറിയില്ല, തനിക്ക് അഞ്ച് സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്ന് വലേറിയ ഓര്‍ത്തെടുക്കുന്നു.

മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ വലേറിയ മുത്തശ്ശിയുടെ കൂടെയായിരുന്നു കഴിഞ്ഞത്. പിതാവാണെന്ന് വിശ്വസിച്ചയാള്‍ മുത്തശ്ശനാണെന്ന് തിരിച്ചറിയുക, കുടുംബ സുഹൃത്ത് എന്ന പേരില്‍ വന്നുപോയ സ്ത്രീ സ്വന്തം അമ്മയാണെന്ന് തിരിച്ചറിയുക... ഒമ്പതാം വയസ്സിന് ശേഷം വലേറിയ കടന്നുപോയ ഞെട്ടിക്കുന്ന നിമിഷങ്ങള്‍ ഒട്ടേറെയുണ്ട്.

ഇപ്പോള്‍ ഡിഎന്‍എ ടെസ്റ്റിലൂടെയാണ് സ്വന്തം പിതാവായിരുന്നു തന്റെ ഭര്‍ത്താവ് എന്ന വിവരം വലേറിയ സ്ഥിരീകരിച്ചത്.

“ഇതെല്ലാം വെളിപ്പെടുത്താന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഇത്രയധികം പ്രതിസന്ധികളിലൂടെ താന്‍ കടന്നുപോയി. ദൈവം കൂടെയുണ്ടെങ്കില്‍ ആര്‍ക്കും എന്തിനെയും നേരിടാം എന്നതിന്റെ തെളിവാണ് ഇത്. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രതിസന്ധികളെ നേരിടാന്‍ പ്രചോദനം നല്‍കും”- വലേറിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :