മഹാരാഷ്ട്രയില്‍ നേപ്പാള്‍ സ്വദേശികളെ ഒരുപറ്റം യുവാക്കള്‍ മൃഗീയമായി കൊലപ്പെടുത്തി; മൃതദേഹം ലഭിച്ചത് സ്വകാര്യ ഭാഗങ്ങള്‍ അറുത്തുമാറ്റിയ നിലയില്‍

മഹാരഷ്ട്രയിലെ തിത്വാലയില്‍ ഇരുപതുകാരായ രണ്ട് നേപ്പാള്‍ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

മരാല്‍ഗണ്‍, നേപ്പാള്‍, കൊലപാതകം Maralgaon, Nepal, Murder
മരാല്‍ഗണ്‍| rahul balan| Last Modified വെള്ളി, 3 ജൂണ്‍ 2016 (14:17 IST)
മഹാരഷ്ട്രയിലെ തിത്വാലയില്‍ ഇരുപതുകാരായ രണ്ട് നേപ്പാള്‍ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന രാജു സോണാറും ഇയാളുടെ ബന്ധുവായ മദന്‍ സോണാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശികവാസികളായ യുവാക്കളുമായി വാക്കുതര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കത്തിലൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്ത നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മുന്‍‌കൂട്ടി നിശ്ചയിച്ച പ്രകാരമാണോ കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഒരു ഗ്രൂപ്പുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും തിത്വാല പൊലീസ് പറഞ്ഞു അതേസമയം, യാതൊരു പ്രകോപനവും ഇല്ലാതെ യുവാക്കള്‍ രാജുവിനേയും മദനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :