മരിച്ച ഗുരു വീണ്ടും ജീവിക്കാനായി മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുന്നു!

ചണ്ഡിഗഢ്| WEBDUNIA|
PRO
PRO
മരണം സംഭവിച്ച ഗുരു തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. വടക്കന്‍ പഞ്ചാബിനെ ഒരു കൊച്ചുപട്ടണത്തിലെ ആശ്രമത്തിലെ അഷുതോഷ് മഹാജന്‍ എന്ന ഗുരുവിന് വേണ്ടിയാണ് വിശ്വാസികളുടെ കാത്തിരിപ്പ്. ഗുരു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഉറച്ച വിശ്വാസത്തില്‍ ഇവര്‍ അദ്ദേഹത്തെ ഫ്രീസറില്‍ സൂക്ഷിക്കുന്നു. ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാനിന്റെ പ്രചാരണനായ ഈ ഗുരുവിന് ലോകം മുഴുവന്‍ വിശ്വാസികള്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. എഴുപത് വയസ്സിലേറെ പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്.

ജനുവരി 29നാണ് ഗുരുവിന്റെ മരണം സംഭവിച്ചത്. മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പക്ഷേ ഗുരു മടങ്ങിവരും എന്ന പ്രതീക്ഷയില്‍ വിശ്വാസികള്‍ അദ്ദേഹത്തെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് ആഴ്ചകളാ‍യി ഇത് തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗുരു ഇപ്പോള്‍ ധ്യാനത്തിന്റെ പരമോന്നതിയില്‍ ആണെന്നും അദ്ദേഹം ജീവനോടെ തന്നെയുണ്ടെന്നുമാണ് വിശ്വാസികള്‍ പറയുന്നത്. താന്‍ മടങ്ങിവരുന്നത് വരെ തന്റെ ശരീരം സംരക്ഷിക്കണമെന്ന് ഗുരു ആവശ്യപ്പെട്ടിരുന്നു എന്നും അവര്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :