ബോളിവുഡ് നടന്റെ സ്വിമ്മിംഗ് പൂളില്‍ നവജാതശിശുവിന്റെ മൃതദേഹം

മുംബൈ| WEBDUNIA|
PRO
PRO
ബോളിവുഡ് നടന്റെ സ്വിമ്മിംഗ് പൂളില്‍ നവജാതശിശുവിന്റെ മൃതദേഹം. ബോളിവുഡ് നടനും ടി വി താരവുമായ മൊഹ്നിഷ് ബാലിന്റെ സ്വമ്മിംഗ് പൂളിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.

മുംബൈയിലെ നടന്റെ ഫാംഹൌസിലെ സ്വിമ്മിംഗ് പൂളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സെക്യുരിറ്റി ഉദ്യോഗസ്ഥനാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന് മൂന്നോ നാലോ ദിവസം പ്രായമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അഴുകിയ അവസ്ഥയില്‍ ആയിരുന്നു മൃതദേഹം. സംഭവം അറിഞ്ഞ് മൊഹ്നിഷ് സ്ഥലത്തെത്തി.

ആരാണ് കുഞ്ഞിനെ സ്വിമ്മിംഗ് പൂളില്‍ കളഞ്ഞതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :