മധ്യപ്രദേശ് ദുരന്തം: കലക്ടര്‍ അടക്കം 21 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ദത്തിയ| WEBDUNIA|
PRO
PRO
മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ദത്തിയ ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവരടക്കം 21 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

അപകടത്തിനിടയാക്കിയ വീഴ്ചകളും അപകട സ്ഥലത്ത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവൃത്തികളും കമ്മീഷന്‍ അന്വേഷിക്കും. പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ പണം എടുത്തശേഷം പൊലീസ് വലിച്ചെറിഞ്ഞതായും ആരോപണമുയര്‍ന്നിരുന്നു. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ കമ്മീഷന്‍ രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന്റെ ശിപാര്‍ശകള്‍ 15 ദിവസത്തിനകം പ്രബല്യത്തില്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :